An Pots ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും

An Post തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് An Post അധികൃതരുമായി ഉടമ്പടിയില്‍ എത്തിയതായി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. പോസ്റ്റല്‍ ഓപ്പറേറ്റീവ് ജീവനക്കാര്‍ക്ക് അതായത് പോസ്റ്റ് മാന്‍ , പോസ്റ്റ് വുമണ്‍ തസ്തികയിലുള്ളവര്‍ക്ക് അഞ്ച് ശതമാനം വര്‍ദ്ധനവാണ് നടപ്പിലാക്കുക.

ക്ലറിക്കല്‍ തസ്തികയില്‍ ഉള്ളവര്‍ക്ക് മൂന്ന് ശതമാനവും മാനേജ്‌മെന്റ് ലെവലില്‍ ഉള്ളവര്‍ക്ക് പെര്‍ഫോമന്‍സ് പേ സ്ട്രക്ചറും ഏര്‍പ്പെടുത്തും. മാത്രമല്ല 750 യൂറോയുടെ ടാക്‌സ് ഫ്രീ വൗച്ചറും ജീവനക്കാര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം കമ്പനി അഞ്ച് ശതമാനം ശമ്പള വര്‍ദ്ധനവും 10.4 ശതമാനം പെന്‍ഷന്‍ വര്‍ദ്ധനവും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പെന്‍ഷന്‍ വര്‍ദ്ധനവ് സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

പരിമിതമായ മെയില്‍ ഡെലിവറി ഓഫീസുകളുടെ ഏകീകരണം പോലുള്ള കമ്പനിയുടെ പുതിയ നയങ്ങളോട് ജീവനക്കാര്‍ സഹകരിക്കണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Share This News

Related posts

Leave a Comment