ഡിജിറ്റല്‍ സ്റ്റാംപുമായി ആന്‍ പോസ്റ്റ്

ഇനി കത്തും മറ്റും അയക്കാന്‍ പോസ്റ്റല്‍ സ്റ്റാംപിനായി നെട്ടോട്ടമോടേണ്ട. പോസ്റ്റല്‍ സ്റ്റാംപ് വിരല്‍ തുമ്പില്‍ എത്തിച്ചിരിക്കുകയാണ് ആന്‍ പോസ്റ്റ്. ഡിജിറ്റല്‍ രൂപത്തിലുള്ള പോസ്റ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കമ്പനിയുടെ മൊബൈല്‍ ആപ്പില്‍ നിന്നും ഏത് സമയവും ഇത് വാങ്ങാന്‍ സാധിക്കും.

ആപ്പില്‍ നിന്നും അക്കങ്ങളും അക്ഷരങ്ങളും ചേര്‍ന്ന ഒരു 12 അക്ക കോഡാണ് ലഭിക്കുക. ഇത് പോസ്റ്റല്‍ കവറിന്റെ പുറത്ത് സാധാരണയായി സ്റ്റാംപ് ഒട്ടിക്കുന്ന എഴുതിയാല്‍ മതിയാകും. സാധാരണ സ്റ്റാംപിനെ അപേക്ഷിച്ച് അല്പം വില കൂടുതലാണ് ഡിജിറ്റല്‍ സ്റ്റാംപിന് .

സാധാരണ പോസ്റ്റല്‍ കവറുകള്‍ക്കായുള്ള ഡിജിറ്റല്‍ സ്റ്റാംപിന് 2 യൂറോയാണ് വില. എന്നാല്‍ സാധാരണ സ്റ്റാംപുകള്‍ക്ക് 1.25 യൂറോയാണ് വില. പോസ്റ്റല്‍ വര്‍ക്കര്‍ക്ക് ഡിജിറ്റല്‍ സ്റ്റാംപ് കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ശേഷമാകും സ്വീകര്‍ത്താവിന് ഡെലിവറി നോട്ടിഫിക്കേഷന്‍ ലഭിക്കുക.

Share This News

Related posts

Leave a Comment