കടുത്ത പ്രതിസന്ധികള്‍ക്കിടയിലും 2021 അവസാന പാദത്തില്‍ ആമസോണ്‍ മികച്ച ലാഭമാണ് നേടിയത്. മുന്‍ പാദത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമായിരുന്നു ഇത് . ലാഭം നേടിയെങ്കിലും പ്രൈം മെമ്പര്‍ഷിപ്പ് ഫീസ് ഉയര്‍ത്താനാണ് ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ നീക്കം. വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഫീസിനത്തില്‍ ഉണ്ടാകുന്നതെന്നാണ് സൂചനകള്‍.
119 ഡോളറായിരുന്ന പ്രൈം മെമ്പര്‍ഷിപ്പിന്റെ വാര്‍ഷീക ഫീസ് 139 ഡോളറായിട്ടാണ് ഉയര്‍തത്തിയിരിക്കുന്നത്. അതായത് ഏകദേശം 88 പൗണ്ടില്‍ നിന്നും 102 പൗണ്ടിലേയ്ക്ക് ഉയരും. 2018 നു ശേഷം ആദ്യമായാണ് ആമസോണ്‍ ഇത്രയധികം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.