ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചു വിടും

ആഗോള ഇ വാണിജ്യ ഭീമനായ ആമസോണ്‍ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ആന്‍ഡി ജാസി പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.
ആമസോണ്‍ സ്റ്റോര്‍ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 18 മുതല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാരെ അറിയിക്കും. കമ്പനിയുടെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. മൂന്ന് ലക്ഷം ജിവനക്കാരാണ് ആമസോണിനുള്ളത്. ആമസോണ്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കൃത്യമായ കണക്കുകള്‍ പുറത്തു വിടുന്നത്.

Share This News

Related posts

Leave a Comment