രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ALDI യില്‍ ജോലി ചെയ്യാന്‍ അവസരം. സ്‌റ്റോര്‍ അസിസ്റ്റന്റ്മാരുടെ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. ഡബ്ലിന്റെ പരിസര പ്രദേശങ്ങളിലടക്കം രാജ്യത്ത് വിവിധ കൗണ്ടികളില്‍ ഒഴിവുണ്ട്.
സ്ഥിരമായ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഴുവന്‍ സമയം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഭാഗിഗമായ സമയങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മണിക്കൂരിന് 13.85 യൂറോ മുതല്‍ 16 യൂറോ വരെയാണ് കമ്പനി വിവധയിടങ്ങളില്‍ വാഗ്ദാനം ചെയ്യുന്നത്.
ഓരോ സ്ഥലങ്ങളിലെ സ്‌റ്റോറുകളിലേയ്ക്കും പ്രത്യേകം പ്രത്യേകമാണ് അപേക്ഷ നല്‍കേണ്ടത്. ആഴ്ചയില്‍ 25 മണിക്കൂറാണ് ജോലി സമയം തിരക്ക് അനുസരിച്ച് അധികസമയം ജോലി ചെയ്യാനും അവസരം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.