Aldi അയര്‍ലണ്ടില്‍ 79 പേരെ നിയമിക്കുന്നു

പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Aldi യില്‍ ഒഴിവുകള്‍. 79 പേരെ ഉടന്‍ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ക്രിസ്മസ് കാലത്തെ തിരക്ക് പരിഗണിച്ചാണ് മുന്‍കൂട്ടി നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ 79 പേര്‍ക്കാണ് അവസരമെങ്കിലും പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേയ്ക്കുള്‍പ്പെടെ 340 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡബ്ലിനില്‍ സ്റ്റോര്‍ അസിസ്റ്റന്റിന് മണിക്കൂറിന് 14.40 മുതല്‍ 16 വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഇതിന് പുറമേ നിരവധി ആനുകൂല്ല്യങ്ങളും ഉണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് Career Growth അടക്കം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Adamstown ,Cabra എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പുതിയ അഞ്ച് സ്റ്റോറുകളാണ് കമ്പനി ആരംഭിക്കുന്നത്.

Share This News

Related posts

Leave a Comment