അല്‍ഡി റിക്രൂട്ട്‌മെന്റ് ഡ്രൈവിന് തുടക്കമായി ; നിയമിക്കുക 450 പേരെ

തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ അല്‍ഡി (Aldi) വമ്പന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. 450 പേരെയാണ് നിയമിക്കുക. ക്രിസ്മസിന് മുമ്പ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കും. കമ്പനിയുടെ റീട്ടെയ്ല്‍ ഷോപ്പുകളിലേയ്ക്കാണ് നിയമനങ്ങള്‍.

സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കാണ് നിയമനം. 330 സ്ഥിരം ജീവനക്കാരേയും 120 കരാര്‍ ജീവനക്കാരേയുമാണ് നിയമിക്കുക. നിശ്ചിത കാലത്തേയ്ക്കാകും കരാര്‍. റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ക്രിസ്മസ് കാലത്തെ തിരക്കുകള്‍ കൂടി പരിഗണിച്ചാണ് കമ്പനിയുടെ തീരുമാനം.

നിലവില്‍ 4650 പേരാണ് അല്‍ഡിയില്‍ ജോലി ചെയ്യുന്നത്. 153 സ്‌റ്റോറുകളാണ് അല്‍ഡിക്ക് അയര്‍ലണ്ടിലുള്ളത്. എല്ലാ കൗണ്ടികളിലും തന്നെ ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.aldirecruitment.ie/

Share This News

Related posts

Leave a Comment