ഹൃദ്യമായ സംഗീത അനുഭവവും ദൈവീക സ്വാന്തന സ്പര്‍ശവുമായി ‘ എന്റെ ദൈവമേ എന്ന സംഗീത-നൃത്ത ആല്‍ബം റിലീസ് ചെയ്യുന്നു. ഫാ. രാജേഷ് മേച്ചിറാകത്തിന്റെ മനോഹരമായ വരികള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് കോവിഡ് മഹാമാരിയില്‍ വിട്ടുപിരിഞ്ഞ സംഗീത സംവിധായകന്‍ ജിന്‍സണ്‍ വര്‍ഗ്ഗീസാണ്. ലിസ്റ്റിന്‍ പള്ളിപ്പാട്ട് ഈണം നല്‍കിയ ഗാനങ്ങള്‍ പുതുമുഖ ഗായകന്‍ ഗോവിന്ദ് വേലായുധനാണ് ആലപിച്ചിരിക്കുന്നത്.
അയര്‍ലണ്ടിലുള്ള ആന്റു വര്‍ഗീസ് കുന്നപ്പിള്ളി നിര്‍മ്മിച്ചിരിക്കുന്ന ഈ സംഗീത – നൃത്ത ആല്‍ബത്തിന്റെ നൃത്താവിഷ്‌കാരം തൃപ്പൂണിത്തറ ആര്‍എല്‍വി സ്‌കൂളിലെ ജോളി മാത്യു ആന്‍ഡ് ടീം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. GODLY CREATIONS എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്.
വിഷ്വല്‍ പ്രോഗ്രാമിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ജോര്‍ജ് ആന്റണി കാഞ്ഞിരപ്പള്ളിയാണ്. വിഷ്വല്‍ എഡിറ്റിംഗ് : റെനില്‍ സി. മണ്ണൂര്‍, ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് നിര്‍മ്മല്‍ സ്‌കറിയ, ജെറി എന്നിവരാണ്, കൊച്ചിന്‍ NHQ സ്റ്റുഡിയോയിലാണ് ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് നടത്തിയത്.
മനോഹരമായ ഈ ഗാനം കേള്‍ക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=GJF3B2KNzjE