അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കാനെത്തിയ അഖിലേഷ് മിശ്രയ്ക്ക് എംബസിയില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. നിലവിലെ അംബാസിഡര്‍ സന്ദീപ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെയാണ് അഖിലേഷ് മിശ്ര ചുമതലയേറ്റെടുക്കുന്നത്.
ഡബ്ലിനിലെ എംബസിയിലെത്തിയ അഖിലേഷ് മിശ്രയേയും ഭാര്യ രീതി മിശ്രയേയും എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. എംബസി അതിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയും അഖിലേഷ് മിശ്രയെ സ്വാഗതം ചെയ്യുന്നതായും മികച്ച സേവനം നടത്താന്‍ ആശംസകള്‍ നേരുന്നതായും പറഞ്ഞു