മറ്റ് കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ എയര്‍ട്രിസിറ്റിയും ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചു. അയര്‍ലണ്ടില്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് എയര്‍ട്രിസിറ്റി. മേയ് മാസം ഒന്നുമുതലാണ് ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വരുന്നത്. മൊത്തവിതരണ വിലയിലെ വിലയിലെ വര്‍ദ്ധനവാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്പനി പറഞ്ഞു.
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ശരാശരി 24 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത് വാര്‍ഷിക ചാര്‍ജില്‍ 338 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകും. ഗ്യാസ് ഉപഭോക്താക്കള്‍കക്ക് ശരാശരി 32.3 ശതമാനത്തിന്റെ വര്‍ദ്ധനവ് അതായത് വാര്‍ഷിക ചാര്‍ജ്ജില്‍ 333 യൂറോയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരാഴ്ചയില്‍ ശരാശരി 6.5 യൂറോയുടെ വര്‍ദ്ധനവ് വൈദ്യുതി ബില്ലിലും 6.40 യൂറോയുടെ വര്‍ദ്ധനവ് ഗ്യാസ് ബില്ലിലും ഉണ്ടാകും. 25000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85000 ത്തോളം ഗ്യാസ് ഉപഭോക്താക്കളെയുമാണ് എയര്‍ട്രിസിറ്റിയുടെ ചാര്‍ജ്ജ് വര്‍ദ്ധനവ് ബാധിക്കുന്നത്.