AIB (അലൈഡ് ഐറിഷ് ബാങ്ക് ) നിക്ഷേപകരുടെ പലിശ നിരക്ക് കുറക്കുന്നു.
അലൈഡ് ഐറിഷ് ബാങ്കിന്റെ ഓൺലൈൻ സേവർ & സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്കാണ് പലിശ നിരക്ക് ജൂലൈ 30 – 2019 മുതൽ കുറക്കുന്നത്. അയർലന്റിലെ നിരവധി അക്കൗണ്ട് ഹോൾഡേഴ്സ് സ്വന്തമായി ഒരു വീട് വാങ്ങുവാനോ മറ്റും ആവിശ്യങ്ങള്കയി വളരെ എളുപ്പത്തിൽ പണം നിക്ഷേപിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു അലൈഡ് ഐറിഷ് ബാങ്കിന്റെ ഓൺലൈൻ സേവർ & റെഗുലർ സേവിങ് അക്കൗണ്ട്സ് . താരതമ്യേനേ നിക്ഷേപകർക്ക് പലിശ നിരക്ക് വളരെ കുറച്ചു ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. എന്നാൽ ബാങ്കിന്റെ പുനർ ക്രെമീകരിച്ച പലിശ നിരക്കുകൾ പ്രകാരം റെഗുലർ സേവർ അക്കൗണ്ടിനും & സ്റ്റാൻഡേർഡ് സേവർ എന്നി രണ്ടു പ്രൊഡക്ടുകളിൽ പലിശ നിരക്കുകൾ 30 – ജൂലൈ- 2019 മുതൽ കുറച്ചിരിക്കുന്നതു.
ഇന്ത്യക്കാർ ഉൾപ്പടെ നിരവധി അക്കൗണ്ട് ഹോൾഡേഴ്സ് വലിയ ഒരു തുക മാസ വരുമാനത്തിൽ നിന്നും സേവ് ചെയ്തു ബാങ്കിൽ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ഇത്തരത്തിൽ വലിയ സേവിങ്സ് ഡെപ്പോസിറ്റ് ഉള്ളവർ ഒരു ഫിനാഷ്യൽ അഡ്വൈസറുടെ സഹായത്തോടെ ക്രിയാത്‌മകമായി എങ്ങനെ വേരിയബിൾ ഇന്റെരെസ്റ്റ് റേറ്റ് കൂട്ടാം എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.