ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ വീണ്ടും നിര്‍ദ്ദേശങ്ങളുമായി എയര്‍പോര്‍ട്ട് അധികൃതര്‍. യൂറോപ്പിലെയോ അല്ലെങ്കില്‍ യുകെയിലേയൊ എതെങ്കിലും എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ടരമണിക്കൂര്‍ മുമ്പ് എയര്‍ പോര്‍ട്ടില്‍ എത്തണം.
രാവിലെ 8 : 30 ന് പുറപ്പെടുന്ന വിമാനത്തില്‍ പോകേണ്ടവര്‍ ഒരു കാരണവശാലും ആറ് മണിക്ക് മുമ്പ് എത്തരുതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദീര്‍ഘദൂര യാത്രകള്‍ക്കായി എത്തുന്നവര്‍ മൂന്നരമണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തണം.
ടെര്‍മിനല്‍ വണ്ണിലെ സെക്യൂരിറ്റി സ്‌ക്രീനിംഗ് 24 മണിക്കൂറും ഏഴ് ദിവസവും ഉണ്ടായിരിക്കും ടെര്‍മിനല്‍ 2 വില്‍ രാവിലെ നാല് മണിക്കായിരിക്കും സെക്യൂരിറ്റി സ്‌ക്രീനിംഗ് ആരംഭിക്കുക. എയര്‍പോര്‍ട്ടില്‍ കടക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട ഫ്‌ളൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് ചെക്ക് ഇന്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.