അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവില്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് തങ്ങളുടെ വിവരങ്ങളിലെ തിരുത്തലുകള്‍ക്കും ഇപ്പോള്‍ അവസരം. ഇതിനായി സജ്ജീകരിച്ചിരിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നും പേരു ചേര്‍ക്കലും തിരുത്തലുമായി ബന്ധപ്പെട്ട ഫോമുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും.
പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശമുള്ളതെങ്കിലും 16 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. അപേക്ഷകരുടെ ജനന തിയതി, PPSN, Eir Code, എന്നിവയാണ് പേര് ചേര്‍ക്കലിന് ആവശ്യമായ കാര്യങ്ങള്‍.
പൗരത്വമില്ലാത്ത സ്ഥിര താമസക്കാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. പക്ഷെ ഇവര്‍ക്ക് കൗണ്ടി കൗണ്‍സിലുകളിലേയ്ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ സാധിക്കുന്നത്. പേര് ചേര്‍ക്കുന്നതിനും തിരുത്തലലുകള്‍ക്കുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.checktheregister.ie/en-IE/