കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇതുവരെ നല്‍കി വന്നിരുന്നത്. എന്നാല്‍ വാക്‌സിന്‍ 50 വയസ്സുമുതല്‍ പ്രായമുള്ളവരിലേയ്ക്കും എത്തുകയാണ്. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായുള്ള സ്ലോട്ട് ഇന്നു മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. എച്ച്എസ്ഇയുടെ വാക്‌സിന്‍ പോര്‍ട്ടല്‍ വഴിയോ അംഗീകൃത ജിപികള്‍ ഫാര്‍മസികള്‍ എന്നിവ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.
50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കൂടാതെ 16 ആഴ്ച ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞ വര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഇപ്പോള്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ.് എല്ലാവരും തന്നെ രണ്ടാം ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.
ഓരോ ഡോസ് വാക്‌സിന്റേയും പ്രതിരോധ ശേഷി നിശ്ചിത കാലത്തിനുശേഷം കുറഞ്ഞുപോകും എന്ന പഠനങ്ങളാണ് കൂടൂതല്‍ ബൂസ്റ്റര്‍ ഡോസുകളിലേയ്ക്ക് പോകാന്‍ ആരോഗ്യമേഖലയെ പ്രേരിപ്പിക്കുന്നത്. വളരെ വേഗം രണ്ടാം ബൂസ്റ്റര്‍ ഡോസ് എല്ലാവരിലേയ്ക്കും എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
കോവിഡിന്റെ പ്രൈമറി ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.