അയര്‍ലണ്ടിലെ പ്രമുഖ ബയോഫാര്‍മ കമ്പനികളിലൊന്നായ അബ്‌വി പുതിയ ജീവനക്കാരെ നിയമിക്കുന്നു. 70 പേരെയാണ് കമ്പനി പുതുതായി നിയമിക്കാനൊരുങ്ങുന്നത്. കോര്‍ക്കിലുള്ള കമ്പനിയുടെ പ്ലാന്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി നിയമനം നടത്തുന്നത്.
60 മില്ല്യണ്‍ യൂറോയാണ് കമ്പനി ഇവിടെ കൂടുതാലായി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. കോര്‍ക്കിലെ പ്ലാന്റില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുകയുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. സ്റ്റെറൈല്‍ മാനുഫാക്ചറിംഗ്, ക്വാളിറ്റി കണ്‍ട്രോള്‍, എന്‍ജിനിയറിംഗ് മേഖലകളിലാണ് ഒഴിവുകള്‍. നിയമനം സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കും.
നിലവില്‍ 70 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കമ്പനിയില്‍ ആകെ 2,600 പേരോളം ജോലി ചെയ്യുന്നുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാകും പുറത്തു വിടുക.