രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു പരിപാടികളിലും നൈറ്റ് ക്ലബ്ബുകളിലും പാര്‍ട്ടികളിലും പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം . ബെല്‍ഫാസ്‌ററിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നത്.
വാക്‌സിനെതിരെയും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനെതിരെയും മൂദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഇവര്‍ പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിഷേധത്തിനെത്തിയത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചിലയിടങ്ങളില്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.