കോവിഡ് ; ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലെന്ന് എച്ച്എസ്ഇ

രാജ്യത്ത് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ ആരോഗ്യമേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ റീഡ് പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ നോക്കിയാല്‍ ഏറ്റവും മോശമാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്നും അദ്ദേഹം വിലയിരുത്തി.

സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം എന്നിവ കൂട്ടിയും ഫാര്‍മസികളെ മൂന്നാം ഡോസ് കൊടുക്കാന്‍ സജ്ജമാക്കിയും ഈ പ്രതിസന്ധി നേരിടാനാണ് എച്ച് എസ് ഇ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ടെസ്റ്റിംഗിന്റെയും സ്മ്പര്‍ക്കമുള്ള ആളുകളെ കണ്ടെത്തുന്നതിന്റേയും തോത് വര്‍ദ്ധിപ്പിക്കാനും എച്ച്എസ്ഇ ആലോചിക്കുന്നുണ്ട്. കോവിഡ് രോഗബാധിതരായി ആശുപത്രികളിലില്‍ കഴിയുന്നവരില്‍ 53 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും 43 ശതമാനം ആളുകള്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരോ അല്ലെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരോ ആണ്.

Share This News

Related posts

Leave a Comment