കോവിഡ് വ്യപനത്തില്‍ നിന്നും കൊച്ചുകുട്ടികളെ പരമാവധി സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രൈമറി സ്കൂളുകളില്‍ ഉടന്‍ തന്നെ കോവിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മാ ഫോളി പറഞ്ഞു. നവംബര്‍ 29 നെങ്കിലും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദശം. പ്രൈമറി ക്ലാസുകളിലെ ടെസ്റ്റിംഗില്‍ കുട്ടികളില്‍ ആരെങ്കിലും കോവിഡ് പോസിറ്റിവായാല്‍ ക്ലാസിലുള്ള എല്ലാവരുടേയും മാതാപിതാക്കളേയും രക്ഷിതാക്കളേയും ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കാനുള്ള കാര്യങ്ങള്‍ എച്ച്എസ്ഇ ക്രമീകരിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പോസിറ്റിവ് കേസുകള്‍ ക്ലാസ് റൂമിന് പുറത്തുള്ള ടെസ്റ്റിംഗില്‍ ഒരു ക്ലാസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്താലും ക്ലാസിലെ എല്ലാവര്ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തും. ഏതെങ്കിലും കുട്ടിക്ക് ഇങ്ങനെ പോസിറ്റീവായാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഇക്കാര്യം സ്കൂളില്‍ അറിയിക്കുകയും സ്കൂള്‍ അധികൃതര്‍ ഇക്കാര്യം മറ്റുകുട്ടികളുടെ രക്ഷതാക്കളെ അറിയിക്കുകയും വേണം.
പൂര്‍ണ്ണമായും സൗജന്യമായാണ് ടെസ്റ്റുകള്‍ നടത്തുന്നത്. നവംബര്‍ 29 ഓടുകൂടി ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായി നടപ്പിക്കും ഇതിനായി പ്രത്യേക കോള്‍ സെന്ററും ആരംഭിക്കും. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് സ്കൂളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.