കഴിഞ്ഞയാഴ്ച രാജ്യത്തെ സ്‌കൂളുകളില്‍ അഞ്ച് കോവിഡ് ഔട്ട് ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ നാലെണ്ണം സ്‌കൂളുകളിലും ഒരെണ്ണം ഒരു ചൈല്‍ഡ് കെയര്‍ സെന്ററിലുമാണ്.
പ്രൈമറി ക്ലാസുകളിലിലാണോ അതോ മുതിര്‍ന്ന കുട്ടികളിലാണോ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നതു സംബന്ധിച്ച വിവിരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഞ്ചിടങ്ങളില്‍ നിന്നായി 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 76 പോസ്റ്റ് പ്രൈമറി , പ്രൈമറി സ്‌കൂളുകളില്‍ നിന്നായി 121 പേരെയും 11 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 69 പേരയെും കഴിഞ്ഞയാഴ്ച പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
പരിശോധനകളുടെ എണ്ണം ഓരോ ആഴ്ചയിലും കുറഞ്ഞു വരുന്നത് നല്ല ലക്ഷണമാണെന്നാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ നിഗമനം.