രാത്രികാല ആഘോഷങ്ങളുടെ വേദിയായ നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. ടിക്കറ്റുകള്‍ ഇവിടെ പ്രോഗ്രാം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ എടുക്കണമെന്നതാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്നുമുതലാണ് പ്രാബല്ല്യത്തില്‍ വരിക. ടിക്കറ്റ് കൗണ്ടറിലോ ഡോറിലോ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ക്യൂ നിന്ന് ടിക്കറ്റ് എടുക്കണം. ടിക്കറ്റ് എടുക്കുന്നയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമാണിത്.