250 പുതിയ ജോലി ഒഴിവുകളുമായി മെഡിക്കല്‍ കമ്പനി. ലിമറിക്കിലെ എഡ്വേര്‍ഡ് ലൈഫ് സയന്‍സസാണ് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ ഒഴിവുകള്‍ നികത്തുമെന്നും കമ്പനി അറിയിച്ചു. 2018 ല്‍ കമ്പനി 80 മില്ല്യണ്‍ യൂറോയുടെ ഇന്‍വെസ്റ്റ്മെന്റും 600 പുതിയ തൊഴിലവസരങ്ങളുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ പുതിയ 250 തൊഴിലവസരങ്ങള്‍ കൂടി പ്രഖ്യാപിതോടെ കമ്പനി പുതുതായി ജോലി നല്‍കുന്നവരുടെ എണ്ണം 850 ആയി.
ഹൃദയ വാല്‍വ് സംബന്ധമായ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പുതിയ തെറാപ്പികളും ടെക്നോളജികളുമാണ് എഡ്വാര്‍ഡ് ലൈഫ് സയന്‍സ് പ്ലാന്റില്‍ വികസിപ്പിക്കുന്നത്. അയര്‍ലണ്ടിന്റെ മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ആഗോള തലത്തിലും കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യപിപ്പിക്കുന്നതും ശക്തമാക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ തൂക്കം നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
വിവിധ രോഗങ്ങളനുഭവിക്കുന്നവര്‍ക്ക് തെറാപ്പികള്‍ക്കുള്ള യൂറോപ്പിലെ ഹബ്ബായി അയര്‍ണ്ടിനെ മാറ്റുക എന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് അവര്‍ പറഞ്ഞു. കമ്പനി തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു.