സോഷ്യല്‍ മീഡിയ ലോകത്തെ വമ്പന്‍മാരായ ഫേസ്ബുക്ക് യൂറോപ്പില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 10,000 പുതിയ തൊഴിലവസരങ്ങളാണ് ഫേസ് ബുക്ക് യൂറോപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. വിര്‍ച്ച്വല്‍ രംഗത്ത് പുത്തന്‍ അനുഭവം സമ്മാനിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫേം തയ്യാറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി തുറക്കുന്ന പുതിയ ഓഫീസുകളിലായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുന്നത്.
ഫേസ് ബുക്കിന്റെ ഇഎംഇഎ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത് അയര്‍ലണ്ടിലാണ്. ഇതിനാല്‍ തന്നെ ഈ ജോലി ഒഴിവുകളില്‍ നല്ലൊരു ശതമാനം അയര്‍ലണ്ടിലായിരിക്കുമെന്നും അയര്‍ലണ്ടിലുള്ളവര്‍ക്ക് നിയമനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫേസ് ബുക്കിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കാണ് ഫേസ് ബുക്ക് അയര്‍ലണ്ട് വഹിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ പുതുതായി വരുന്ന ഒഴിവുകളില്‍ പ്രധാന പരിഗണനയും അയര്‍ലണ്ടിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫേസ് ബുക്ക് നേരത്തെ തന്നെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ സമയം വര്‍ക്ക് ഫ്രം ഹോം എന്ന രീതിയില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. പുതിയ നിയമനങ്ങളിലും കമ്പനി ഈ പോളിസി തന്നെ തുടരാനാണ് സാധ്യത.