2022 ലേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു

അയര്‍ലണ്ടില്‍ 2022 വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു. 4.7 ബില്ല്യണ്‍ യൂറോയുടെ ബഡ്ജറ്റാണ് പ്രഖ്യാപിച്ചത്. 1.5 ബില്ല്യണ്‍ യൂറോയുടെ അധിക ചിലവ് വരുന്ന ബഡ്ജറ്റില്‍ 520 മില്ല്യണ്‍ യൂറോയുടെ ഇന്‍കം ടാക്‌സ് ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇനി പറയുന്നവയാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 2022 ഓഗസ്റ്റ് വരെ ഒമ്പത് ശതമാനമായി തുടരും. വ്യക്തിഗത നികുതി ക്രെഡിറ്റ്, എംപ്ലോയി നികുതി ക്രെഡിറ്റ്, ഏണ്‍ഡ് ഇന്‍കം ക്രെഡിറ്റ് എന്നിവ 50 യൂറോ കൂട്ടും.

മിനിമം വേതനം ചെറിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 10.20 യൂറോ ആയിരുന്നത് ഇപ്പോള്‍ മണിക്കൂറിന് 10.50 യൂറോ ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. യുവ തൊഴിലന്വേഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സാമൂഹ്യ സുരക്ഷാ പേയ്‌മെന്റ് , സ്റ്റേറ്റ് പെന്‍ഷന്‍ എന്നിവ 5 യൂറോ ഉയര്‍ത്തിയിട്ടുണ്ട് . വര്‍ക്ക് ഫ്രം ഹോമിനായി ഉപയോഗിക്കുന്ന ഹീറ്റ്, വൈദ്യുതി , ബ്രോഡ്ബാന്‍ഡ് എന്നിവയ്ക്ക് 30 ശതമാനം ടാക്‌സ് ഇളവ് ലഭിക്കും. കാര്‍ബണ്‍ നികുതി 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 41 യൂറോയായി ഉയര്‍ത്തിയിട്ടുണ്ട്.

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിക്കും 60 ലിറ്റര്‍ പെട്രോള്‍ ടാങ്കിന് 1.28 യൂറോയും ഡീസലിന് 1.48 യൂറോയുമാണ് വര്‍ദ്ധിക്കുന്നത്. 2023 വരെ ബാറ്ററി വൈദ്യുതി വാഹനങ്ങള്‍ക്ക് 5000 യൂറോ റിലീഫ് പ്രഖ്യാപിച്ചു. 9 മുതല്‍ 12 വരെ ബാന്റുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനവും 16 മുതല്‍ 20 വരെയുള്ളവയ്ക്ക് 4 ശതമാനവും നികുതി വര്‍ദ്ധിപ്പിച്ചു.

ആഴ്ചയില്‍ നല്‍കി വരുന്ന ഇന്ധന അലവന്‍സ് 5 യൂറോ കൂടുതല്‍ നല്‍കും. കെയറേഴ്‌സ് അലവന്‍സ് കൂടുതല്‍ പേര്‍ക്ക് ലഭിക്കും. ഒരാള്‍ക്ക് 350 യൂറോയും ദമ്പദികള്‍ക്ക് 750 യൂറോ വരെയും വരുമാന പരിധിയില്‍ ഈ തുകയ്ക്ക് അര്‍ഹതയുണ്ട്. വിപണിമൂല്ല്യം അനുസരിച്ച് സ്ഥലങ്ങള്‍ക്ക് മൂന്ന് ശതമാനം സോണ്‍ഡ് നികുതി ഏര്‍പ്പെടുത്തും.

മാതൃത്വ അവധിക്കും , പ്രസവ അവധിക്കും ആഴ്ചയില്‍ അഞ്ച് യൂറോ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നസമയത്തെ ക്ലോത്തിംഗ് ആന്‍ഡ് ഫുഡ്വെയര്‍ അലവന്‍സ് 10 യൂറോ കൂട്ടിയിട്ടുണ്ട്. റോഡുകളുടെ സുരക്ഷയ്ക്കായും പുതുക്കാനും 30 മില്ല്യനാണ് വകയിരുത്തിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന് 1.4 ബില്ല്യണ്‍ വകയിരുത്തി. 2022 ഏപ്രീല്‍ 30 വരെ എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി സ്‌കീം ദീര്‍ഘിപ്പിച്ചു. പാലിയേറ്റീവ് കെയര്‍, മാനസീകാരോഗ്യം, ഭിന്നശേഷി പരിചരണം, തുടങ്ങിയ മേഖലകള്‍ക്കു വേണ്ടി ആരോഗ്യ വകുപ്പിന് 30 മില്ല്യണ്‍ യൂറോ ലഭിക്കും

Share This News

Related posts

Leave a Comment