130 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ട്രിന്‍സിയോ

ആഗോള മെറ്റീരിയല്‍ സൊല്ല്യൂഷന്‍ ദാതാവും പ്ലാസ്റ്റീക്കിന്റേയും ലാറ്റക്‌സ് ബൈന്‍ഡേഴ്‌സിന്റേയും നിര്‍മ്മാതാക്കളുമായ ട്രിന്‍സിയോ അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. 130 ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ആറുമാസത്തിനകം ഇവ നികത്തുകയും ചെയ്യും. ഡബ്‌ളിനില്‍ കമ്പനി പുതുതായി ആരംഭിക്കുന്ന ഗ്ലോബല്‍ ബിസിനസ്സ് സര്‍വ്വീസ് സെന്റര്‍ കേന്ദ്രീകരിച്ചായിരിക്കും ഒഴിവുകള്‍.

ഐടി, ഫിനാന്‍സ്, പ്രൊക്യൂര്‍മെന്റ് , ക്യാഷ് കളക്ഷന്‍ വിഭാഗങ്ങളിലായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുക . കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ഓഫീസ് പെന്‍സുല്‍വാനിയായിലും ഓപ്പറേഷന്‍സ് ഹെഡ് ഓഫീസ് സ്വിറ്റ്‌സ്വര്‍ലണ്ടിലുമാണ്. യൂറോപ്പിലെ മറ്റു പല സിറ്റികളും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഒന്നാമതെത്തിയ് ഡബ്ലിനാണെന്നും കമ്പനിയുടെ ബിസിനസ് വിപൂലീകരണത്തിന് ഡബ്ലിനില്‍ ഓഫീസ് തുറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

2010 ല്‍ രൂപീകൃതമായ ട്രിന്‍സിയോ കമ്പനിയില്‍ ഇപ്പോള്‍ ഏകദേശം 3,800 പേര്‍ ജോലി ചെയ്യുന്നുണ്ട്. മൂന്ന് ബില്ല്യന്‍ ഡോളറായിരുന്നു കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ വിറ്റുവരവ്. കമ്പനിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു.

Share This News

Related posts

Leave a Comment