കോവിഡ് പ്രതിസന്ധിയിലായ രാജ്യത്തെ സാമ്പത്തീക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. അടുത്ത രണ്ട് വര്‍ഷത്തിനിടെ 1,60,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിന് താഴേയ്ക്ക് എത്തിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കണക്കുകൂട്ടിയതിന്റെ ഇരട്ടി വളര്‍ച്ച സാമ്പത്തീക നേഖലയ്ക്ക് കൈവരിക്കാനാകുമെന്നും അതിവേഗത്തിലുളള സാമ്പത്തീക വളര്‍ച്ച സാധ്യമാകുമെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു. വാണിജ്യരംഗം ഉണര്‍വിലെത്തുമ്പോള്‍ ജീവിത ചെലവ് വര്‍ദ്ധിക്കുമെന്നും ഇതിനെ അതിജീവിക്കാന്‍ ശമ്പള വര്‍ദ്ധനവ് അനിവാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കു മുമ്പിലത്തെ അവസ്ഥയിലേയ്ക്ക് ര്ജ്യത്തെ സാമ്പത്തീക രംഗത്തെ എത്തിക്കുകയാണ് സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ ഉത്തരവാദിത്വമെന്നും അതിനായുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്കിലെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ മാര്‍ക്ക് കാസിഡി പറഞ്ഞു