രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും എടുത്തു മാറ്റുന്ന സാഹചര്യത്തിലേയ്ക്ക് നീങ്ങുകയാണ്. സാമൂഹ്യ ജീവിതം പഴയ രീതിയിലേയ്ക്ക് തന്നെ തിരികെ പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വീണ്ടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍.
നിയന്ത്രണങ്ങള്‍ എടുത്തുമാറ്റപ്പെടുകയും കടുത്ത തണുപ്പുകാലത്തേയ്ക്ക് നീങ്ങുകയും ചെയ്യുന്നതിനാല്‍ സ്വയം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും ഒരോരുത്തരും ഇത് തങ്ങളുടെ ഉത്തരവാദിത്വമായി തന്നെ കാണണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു.
എല്ലാവരും കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്നും വാക്സിന് എടുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും വാക്സിനിലൂടെയും സ്വയം നിയന്ത്രണങ്ങളിലൂടെയും മാത്രമെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു.