രാജ്യത്തെ പ്രമുഖ മാനസീകാരോഗ്യ സേവന ദാതാക്കളായ നുവാ ഹെല്‍ത്ത് കെയറില്‍ ജോലി ഒഴിവുകള്‍. 300 ആളുകളെയാണ് കമ്പനി ഉടന്‍ നിയമിക്കുന്നത്. മാനസീകമായി കുറവുകള്‍ അനുഭവിക്കുന്നവര്‍ക്ക് മികച്ച സാമൂഹ്യജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നുവാ ഹെല്‍ത്ത് കെയര്‍. നിലവില്‍ 1800 ലധികം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.
കെയര്‍ സപ്പോര്‍ട്ട് മേഖലയിലാണ് നിലവില്‍ കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്. നിയമിക്കപ്പെടുന്നവര്‍ക്ക് കമ്പനി തന്നെ മികച്ച പരിശീലനം നല്‍കുന്നതാണ്. ജോലിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നവരേയും എന്നാല്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരേയും തങ്ങളുടെ കമ്പനിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നുവാ ഹെല്‍ത്ത് കെയര്‍ സിഇഒ ഷയ്ന്‍ കെന്നി പറഞ്ഞു.