വാക്സിന് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ക്ക് ആശ്വാസമായ ഒരു വാര്‍ത്തായാണ് പുറത്ത് വന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്ത് ഏതെങ്കിലും രാജ്യത്ത് വച്ച് വാക്സിന് സ്വീകരിച്ചവര്‍ക്കും ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായി ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും വാക്സിന് സ്വീകരിച്ച ഐറീഷ് പൗരന്മാരില് നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് ഏത് രാജ്യത്ത് നിന്നും വാക്സിന് സ്വീകരിച്ച ഐറിഷ് പൗരന്മാര്ക്കും ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം
അയര്‍ലണ്ടില്‍ ഉപോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കാവുന്നത്. ഫൈസര്‍, മൊഡേണ, അസ്ട്രാസെനക്ക, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയ്ക്കാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉപയോഗാനുമതി ഉള്ളത്.
രാജ്യത്ത് നിലവില്‍ വിവിധയിടങ്ങളില്‍ പ്രവേശനത്തിന് കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നും വാക്സിന് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന് ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു.