കോവിഡ് കാലത്ത് പ്രതിബന്ധങ്ങളെ തരണം ചെയ്തും റിസ്കെടുത്തും സേവനം നടത്തിയ എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്ല്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുകയും സേവനം നല്‍കുകയും ചെയ്ത ബാങ്ക് ജീവനക്കാര്‍ക്ക് അധിക അവധി നല്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ ബാങ്ക് അവധികള്‍ നല്‍കിയേക്കും. ഇത് സംബന്ധിച്ചും ബഡ്ജറ്റിലാവും പ്രഖ്യാപനമുണ്ടാവുക. കോവിഡ് കാലത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാര്‍, എന്നീ വിഭാഗങ്ങളില്‍ പെട്ടവരും ഇത്തരം ആനുകൂല്ല്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.