രാജ്യത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍ നടപ്പിലാക്കും. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഇളവ്. ഇതോടെ കൂടുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്‍ഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഇതോടെ വര്‍ദ്ധിക്കും.
ഓഫീസുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം വേണം. അല്ലെങ്കില്‍ ഓരോരുത്തരുടേയും ക്യാബിനുകള്‍ കൃത്യമായി വേര്‍തിരിക്കണം. ഓഫീസുകള്‍ക്കുളളില്‍ ജീവനക്കാര്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ എല്ലാം മാസ്ക് ധരിക്കണം. ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാര്‍ മാത്രമാണ് നിര്‍ബന്ധമായും എത്തേണ്ടത് മറ്റുള്ളവര്‍ക്ക് വീടുകളിലിരുന്നു തന്നെ ജോലി ചെയ്യാം.
ഇന്‍ഡോര്‍ പരിപാടികള്‍ സ്പോര്‍ട്, ആര്‍ട്സ്, സാസ്ക്കാരികം, ഡാന്‍സ് ക്ലാസുകള്‍ അടക്കം എല്ലാ പരിപാടികളും പരമാവധി 100 പേരെ ഉള്‍ക്കെള്ളിച്ച് നടത്താന്‍ സാധിക്കും. ഔട്ട് ഡോര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല. എന്നാല്‍ എല്ലാവരും രണ്ട്
ഡോസ് വാക്സിനുകളും സ്വീകരിച്ചവരായിരിക്കണം എന്നാണ് നിബന്ധന.
രാജ്യത്ത് വാക്സിനേഷന് 90 ശതമാനത്തോളം എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.