അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളിലെ അടുത്ത ഘട്ടം ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കാമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ഏറ്റവുമവസാനത്തെ കോവിഡ് കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു ശുപാര്‍ശ.
കൂടുതല്‍ ആളുകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ പോകാനും കൂടുതല്‍ ബിസിനസ്സുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും തിങ്കളാഴ്ച മുതല്‍ അവസരം ലഭിക്കും മാത്രമല്ല. ഇന്‍ഡോര്‍ , ഔട്ട് ഡോര്‍ , പരിപാടികള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്താനും അനുമതി ലഭിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1413 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 290 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് ദിവസത്തെ ശരാശരി രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ 1,407 ല്‍ നിന്നും 1,395 ലേയ്ക്ക് കുറഞ്ഞിട്ടുണ്ട്.