പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധനവിന് സാധ്യത

അയര്‍ലണ്ടില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. കാര്‍ബണ്‍ നികുതി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം അടുത്ത ബഡ്ജറ്റില്‍ പ്രഖ്യാപിച്ചേക്കും . ഇതോടെയാണ് ഇന്ധന വിലവര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. നിലവില സാഹചര്യത്തില്‍ പെട്രോളിന്റെ നികുതി ഒരു ലീറ്ററിന് ഡീസലിന്റെ നികുതിയേക്കാള്‍ 11.6 സെന്റ് കൂടുതലാണ്. മിനറല്‍ ഓയില്‍ ടാക്‌സ് 10.4 സെന്റ് ആണ് കൂടുതല്‍.

കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും ഇടയിലുള്ള നികുതിയിലെ വിത്യാസം ഇല്ലാതാക്കുന്നതിനായി ഡീസലിന് കൂടുതല്‍ നികുതി ചുമത്താനും സാധ്യതയുണ്ട്. രാജ്യത്തെ ടാക്‌സ് സ്റ്റാറ്റര്‍ജി ഗ്രൂപ്പും കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുമടക്കം ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡീസലിന് നല്‍കുന്ന സബ്‌സിഡികള്‍ എടുത്തുമാറ്റിയാല്‍ അത് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിയ്ക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങളുണ്ട്.

ലഭിക്കുന്ന സൂചനകളനുസരിച്ച് ഒക്ടോബര്‍ 13 മുതല്‍ ഡീസലിന്റേയും പെട്രോളിന്റെയും വില വര്‍ദ്ധിച്ചേക്കും . 60 ലിറ്റര്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ 1.48 യൂറോയും ഇതേ അളവില്‍ പെട്രേളിന് 1.28 യൂറോയും എന്ന രീതിയിലായിരിക്കും വര്‍ദ്ധനവ്. മറ്റ്‌ ഇന്ധനങ്ങളുടെ വില വര്‍ദ്ധനവ് 2022 മേയ് മാസം മുതലാകും നടപ്പിലാകുക.

Share This News

Related posts

Leave a Comment