അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 321 പേരാണ് ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് എട്ടു പേരുടെ വര്‍ദ്ധനവാണ് ആശുപത്രികളില്‍ ഉണ്ടായിരിക്കുന്നത്.
ആശുപത്രികളില്‍ കഴിയുന്നവരില്‍. 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞവരില്‍ ഒരാളുടെ കുറവ് വന്നിട്ടുണ്ട്. എത്ര ചെറിയ ലക്ഷണങ്ങളാണെങ്കിലും ആളുകള്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
കുട്ടികളുടെ കാര്യം ഏറെ പ്രധാനമാണെന്നും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും സ്‌കൂളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന ടെസ്റ്റിംഗ് കുറയ്ക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവും അറിയിച്ചു. അടുത്തമാസം കൂടി വലിയ തോതിലുള്ള ടെസ്റ്റിംഗ് തുടര്‍ന്നേക്കും.