സിറ്റിസണ്‍സ് ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡിലേയും ഇതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുടേയും ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പറുകളില്‍ മാറ്റം വരുത്തി. നമ്പറുകളുടെ തുടക്ക അക്കങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത് മുന്‍പ് ഉപയോഗിച്ചിരുന്ന 0761 നു പകരം ഇപ്പോള്‍ 0818 ആണ് പുതിയ നമ്പര്‍.
ഈ നമ്പറുകളിലേയ്ക്ക് വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നതിന് മുമ്പ് ഈടാക്കിയിരുന്ന ചാര്‍ജുകള്‍ തന്നെയായിരിക്കും ഈടാക്കുക. ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മാറ്റം വരുത്തിയ പുതിയ നമ്പറുകള്‍ താഴെപ്പറയുന്നവയാണ്
സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഫോണ്‍ സര്‍വ്വീസ് :018 07 4000
മണി അഡൈ്വസിംഗ് ആന്‍ഡ് ബഡ്ജറ്റിംഗ് സര്‍വ്വീസ് : 0818 07 2000
നാഷണല്‍ അഡ്വക്കേസി സര്‍വ്വീസ് : 0818 07 3000
https://centres.citizensinformation.ie/
എന്ന വെബ്‌സൈററില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 0761 ല്‍ ആരംഭിക്കുന്ന നമ്പറുകളിലെ സേവനങ്ങള്‍ 2021 ഡിസംബര്‍ 31 വരെ ലഭിക്കുന്നതാണ്. 2022 ജനുവരി 1 മുതലായിരിക്കും 0818 ല്‍ ആരംഭിക്കുന്ന നമ്പറുകളില്‍ നിന്നുള്ള സര്‍വ്വീസ് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പരിശോധന