രാജ്യത്ത് കഴിഞ്ഞ ഏഴുദിവസത്തിനിടെ നടന്ന 43 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇതോടെ കോവിഡ് രോഗവ്യാപനം ആരംഭിച്ചത് മുതല്‍ ഇതുവരെ 5,155 പേരാണ് മരിച്ചത്. ഈ 43 മരണങ്ങള്‍ ഏഴ് ദിവസത്തിന് മുമ്പ് സംഭവിച്ചതുമാകാമെന്നും ആളുകള്‍ക്ക് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ ഈ ദിവസങ്ങളിലെ കണക്കില്‍ വന്നതാകാമെന്ന സൂചനയും ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,545 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 335 പേരാണ് വിവിധ
ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 56 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണമനുസരിച്ച് രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട് അഞ്ച് ദിവസത്തെ ശരാശരി കേസുകള്‍ ഇപ്പോള്‍ 1,407 ആണ്.