പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നതിനിടെ അത്യാവശ്യ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ. വൃദ്ധസദനങ്ങളില്‍ ദീര്‍ഘനാളായി കഴിയുന്ന 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒപ്പം രാജ്യത്ത് 80 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശുപാര്‍ശ.

ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത്.

ഡെല്‍റ്റാ വകഭേദത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇത് സഹായം ആകുമെന്നും കോവിഡ് ബാധിച്ചാല്‍ തന്നെ ഗുരുതര രോഗങ്ങളിലേയ്ക്ക് പോകാതിരിക്കാന്‍ സഹായിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഒപ്പം മരണ നിരക്ക് കുറയാനും ഇത് കാരണമാകും. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ വരും ദിവസം കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന സൂചന ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി നല്‍കിയിട്ടുണ്ട്.

Share This News

Related posts

Leave a Comment