വാട്‌സാപ്പിന് വന്‍ തുക പിഴയിട്ട് ഡിപിസി

സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്‌സാപ്പിന് അയര്‍ലണ്ടില്‍ വന്‍ തുക പിഴയിട്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍. 225 മില്ല്യണ്‍ യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്. വിവര സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സപ്പിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് വാട്‌സപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍ ഡേറ്റാ നിയമങ്ങളുടെ കീഴില്‍ ഒരു ഓര്‍ഗനൈസേഷന്‍ ചുമത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ പിഴയുമാണിത്.

പിഴ ചുമത്തിയതിന് പുറമേ വിവര സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ വാട്‌സപ്പ് സ്വീകരിക്കണമെന്നും ഡിപിസി കര്‍ശന നിര്‍ദ്ദേശം നില്‍കി. എന്നാല്‍ ഡിപിസി നിര്‍ദ്ദേശം വാട്‌സാപ്പ് അംഗീകരിച്ചിട്ടില്ല. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് വാട്‌സാപ്പ് കമ്പനിയുടെ പ്രതികരണം. മൂന്നു വര്‍ഷം മുമ്പാണ് ഡിപിസി ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്റെ മാനദണ്ഡങ്ങള്‍ വാട്‌സാപ്പ് പാലിക്കുന്നുണ്ടോ എന്നായിരുന്നു അന്വേഷണം നടത്തിയത്.

Share This News

Related posts

Leave a Comment