സ്‌കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസത്തിന് തുടക്കമാകുന്നു

രാജ്യത്തെ സ്‌കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. ലൈംഗീക ബന്ധത്തിന് രണ്ടു പേരുടേയും സമ്മതം അനിവാര്യമാണ് എന്ന വിഷയത്തിലാണ് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുന്നത്. ഡിബേറ്റുകളും അവയര്‍നെസ് പ്രോഗ്രാമുകളും ഈ വിഷയത്തില്‍ സ്‌കൂളുകളില്‍ നടത്തും.

15-17 പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്യാമ്പുകളും മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കുമായി പ്രത്യേക പരിപാടികളും നടപ്പിലാക്കും. നിലവിലുള്ള ലൈംഗീകാരോഗ്യ പാഠ്യപദ്ധതികളുടേയും പ്രോജക്ടുകളുടേയും ഭാഗമായിട്ടാവും ഇത് നടപ്പിലാക്കുക.

ഇത്തരം വിദ്യാഭ്യാസം നല്‍കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും സംഭവിച്ചാല്‍ തുറന്ന് പറയുന്നതിനും നോ പറയുന്നതിനുമുള്ള ആത്മവിശ്വാസം കുട്ടികളില്‍ സൃഷ്ടിക്കുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക എന്ന് കുട്ടികളുടെ പ്രശ്‌നങ്ങളിലെ ഓംബുഡ്‌സ്മാന്‍ ഡോ.നിയാല്‍ മുള്‍ഡൂണ്‍ പറഞ്ഞു.

Share This News

Related posts

Leave a Comment