ആശുപത്രികളിലെ കോവിഡ് രോഗികളില്‍ പകുതിയും 55 വയസ്സിന് താഴെയുള്ളവര്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം നേരിയതോതില്‍ വര്‍ദ്ധിക്കുകയാണ്. രോഗം ബാധിക്കുന്നവരിലും ചികിത്സ തേടുന്നവരിലും ഗുരുതരമാകുന്നവരിലും ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗുരുതരമാകുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം . ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,592 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. 318 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നാല് പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 60 പേരാണ് രോഗം ഗുരുതരമായിനെ തുടര്‍ന്ന് നിലവില്‍ ഇന്റന്‍സീവ് കെയര്‍ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

ഈ 60 ആളുകളില്‍ പകുതി ആളുകളും 55 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം ഐസിയുവില്‍ ഉണ്ടായിരുന്നത് 59 പേരായിരുന്നു. ഇന്നലെ ഒരാളുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രോഗ്രാമുമായി എല്ലാവരും സഹകരിക്കണമെന്നും ഒപ്പം രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുള്ളവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ നിര്‍ദ്ദേശിച്ചു.
.

Share This News

Related posts

Leave a Comment