അഫ്ഗാനില്‍ താലിബാന് അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന 300 പേര്‍ക്ക് അഭയം
നല്കാന് അയര്‍ലണ്ട് സര്‍ക്കാര്‍ തീരുമാനിച്ചു. അഭയാര്‍ത്ഥി, ഫാമിലി റിയൂനിഫിക്കേഷന്‍ പ്രോഗ്രാമുകളിലാണ് ഇവരെ രാജ്യത്തെത്തിക്കുക. ഇതില്‍ ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ യോഗ്യതയുള്ള അഞ്ച് യുവജനങ്ങളും ഉള്‍പ്പെടുന്നു. ഇവര്‍ താലിബാനെ ഭയന്ന് ഇതിനകം രാജ്യം വിട്ടവരാണ്.
ഇവരെക്കൂടാതെ മാനുഷീക പരിഗണന വെച്ച് 150 പേര്‍ക്ക് വിസ നല്‍കും 45 പേര്‍ക്ക് വിസ നല്കുന്ന കാര്യം ഇതിനകം തന്നെ തീരുമാനമായിട്ടുണ്ട്. ഫാമിലി റിയൂണിഫിക്കേഷനായി അപേക്ഷ നല്കിയ 103 പേരുടെ അപേക്ഷകള്‍ വേഗത്തില്‍ അനുവദിച്ച് നല്‍കാനും തീരുമാനമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം വിസകള്‍ വഴി അയര്‍ലണ്ടിലേയ്ക്ക് പ്രവേശനം നല്‍കേണ്ടവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞതായും റോഡ്രിക് ഒ ഗോര്‍മാന്‍ പറഞ്ഞു