രണ്ട് ഡോസുകളും വിത്യസ്ത വാക്‌സിനുകള്‍ നല്‍കാന്‍ അനുമതി

രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ട് ഡോസും വിത്യസ്ത വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഇതു സംബന്ധിച്ച് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇത് ഒരു നല്ല വാര്‍ത്തയാണെന്നു പറഞ്ഞ ഡോണ്‍ലി ആദ്യ ഡോസ് അസ്ട്രാസെനക്ക വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ അത്യാവശ്യ സഹാചര്യങ്ങളില്‍ രണ്ടാം ഡോസായി ഒരു mRNA വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണോ എന്ന കാര്യത്തിലും ആലോചനയും പഠനങ്ങളും നടന്നു വരികയാണെന്നും സെപ്റ്റംബര്‍ അവസാന ആഴ്ചയോ അല്ലെങ്കില്‍ ഓക്ടോബര്‍ ആദ്യമോ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ ആവശ്യമുണ്ടോ , ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഇത് നല്‍കേണ്ടത്. ഏത് സമയത്താണ് നല്‍കേണ്ടത് എന്നീ കാര്യങ്ങളാണ് ഇപ്പോള്‍ പരിശോധിച്ചു വരുന്നതെന്നും സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.

Share This News

Related posts

Leave a Comment