രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1522 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 200 ലധികം ആളുകളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 34 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണെന്നാണ് പുറത്തു വന്ന വിവരം. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച ഉയര്‍ച്ചയാണ് കോവിഡ് കണക്കുകളില്‍ ഇപ്പോള്‍ കാണിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓാഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 17 % ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണെന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. . എന്നാല്‍ ഇത് ആശങ്കാജനകമല്ലെന്നും പ്രതീക്ഷിച്ചത് തന്നെയാണെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം വന്നാല്‍ അതിന്റെ അര്‍ത്ഥം വാക്‌സിന്‍ ഫലപ്രദമല്ല എന്നല്ലന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് മൂലമുണ്ടാകാനിടയുള്ള ഗുരുതര രോഗങ്ങള്‍ ബാധിക്കില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നുള്ള നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും അര്‍ഹതപ്പെട്ട പ്രായത്തിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.