ജോലിക്കാരുടെ കുറവില്‍ വീര്‍പ്പുമുട്ടി പബ്ബുകളും റസ്റ്റോറന്റുകളും

ഏകദേശം ഒരു വര്‍ഷത്തെ അടച്ചിടീലിന് ശേഷം തുറന്ന് പ്രവര്‍ത്തിച്ച് രാജ്യത്തെ പബ്ബുകളും റെസ്റ്റോറന്റുകളും മറ്റൊരു പ്രതിസന്ധിയില്‍. ജീവനക്കാരുടെ എണ്ണക്കുറവാണ് ഇവരെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ വേണം എന്നതും ഒരു വര്‍ഷത്തെ അടച്ചിടീലിന്റെ സമയത്ത് പലരും മറ്റുമേഖലകളിലേയ്ക്ക് മാറിയതുമാണ് പ്രശ്‌നത്തിന് കാരണം.

മാത്രമല്ല മുമ്പ് പല പബ്ബുകളിലും റസ്റ്റോറന്റുകളിലും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഇവരേയും ലഭിക്കുന്നില്ല. ജോലിക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റിവായാല്‍ സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ട് അവസ്ഥയിലാണ് പല സ്ഥാപന ഉടമകളും.

പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാമെങ്കിലും ഇവര്‍ക്ക് ഈ മേഖലയില്‍ പരിചയമില്ലാത്തതാണ് പ്രശ്‌നം. പ്രവൃത്തിപരിചയമുള്ളവരെയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്.

Share This News

Related posts

Leave a Comment