രാജ്യത്ത് വാക്സിനേഷന് കൗമാരക്കാരിലേയ്ക്കും എത്തുന്നു. 12മുതല്‍ 15 വരെ പ്രായക്കാര്ക്ക്അടുത്തയാഴ്ച മുതല്‍ വാക്സിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇലര്‍ക്ക് ഫൈസര്‍ അല്ലെങ്കില്‍ മൊഡേണ വാക്സിനാണ് നല്‍ക്കുക. നിരവധി പഠനങ്ങള്‍ക്ക് ശേഷം ദേശീയ രോഗപ്രതിരോധ ഉപദേശക സമതിയാണ് ഈ പ്രായപരിധിക്കാര്‍ക്ക് വാക്സിന് നല്കാന് അനുമതി നല്‍കിയത്.
ഇവരുടെ മാതാപിതാക്കളുടെയും സമ്മതം വാങ്ങിയായിരിക്കും വാക്സിന് നല്‍കുക. കൗമാരക്കാര്‍ക്ക് വാക്സിനേഷന് നല്‍കുന്നത് സംബന്ധിച്ച വിവരങ്ങള്‍ എച്ച്എസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 12 നായിരിക്കും വാക്സിന് രജിസ്ട്രേഷന് ആരംഭിക്കുക.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1491 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 193 പേരാണ് ഹോസ്പിറ്റലുകളില്‍ ഉള്ളത് ഇതില്‍ 28 പേര് ചികിത്സയിലാണ്.
https://twitter.com/DonnellyStephen/status/1423255848575455233?s=20