സ്വകാര്യ ഹോം കെയര്‍ സ്ഥാപനമായി ‘ഹോം ഇന്‍സ്റ്റെഡ്’ ആയിരം ആളുകള്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ നാലായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഏഴായിരത്തിലധികം ആളുകള്‍ക്കാണ് ഇവര്‍ സേവനം നല്കി വരുന്നത്. വീടുകളില്‍ കഴിയുന്ന പ്രായമേറിയവരാണ് കൂടുതലും കമ്പനിയുടെ സേവനം സ്വീകരിക്കുന്നത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ക്ക് സേവനം നല്കാന് താത്പര്യമുള്ളവരെയാണ് കമ്പനി റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കമ്പനി സിഇഒ ഷെയ്ന് ജെന്നിംഗ്സ് പറഞ്ഞു. അപേക്ഷിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ തന്നെ നിയമനം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2040 ഓടെ ലോകമെമ്പാടും പ്രായമേറിയവര്‍ക്ക് സംരക്ഷണം നല്കുന്ന മേഖലയില്‍ 60% അധികം ജോലിക്കാരെ ആവശ്യം വരുമെന്നും അധികം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ വെബ്സൈറ്റില്‍ ഒഴിവുകള്‍ സംബന്ദിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വവരങ്ങള്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1800 911 855 എന്ന നമ്പരില്‍ വിളിക്കാനും സാധിക്കും.