രാജ്യത്ത് കോവിഡ് കണക്കുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഉയര്‍ന്നു തന്നെ നില്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 177 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 27 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്.
ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. രോഗികളുടെ വര്‍ദ്ധനവും ആശുപത്രി അഡ്മിഷന്റെ കാര്യത്തിലുള്ള വര്‍ദ്ധനവും കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെല്‍റ്റാ വകഭേദത്തിന്റെ ഭീതി നിലനില്‍ക്കുകയാണെന്നും ഓകസിജന്‍ അടക്കം ആവശ്യംവന്നാല്‍ അത്തരം ആളുകളെ സഹായിക്കുന്നതിനായുള്ള സംവിധാനങ്ങളടക്കം ഒരുക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.