രാജ്യത്ത് കോവിഡ് വീണ്ടും ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,126 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 22 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് കഴിയുന്നത്. രാജ്യത്ത് ഇതുവരെ 5.5 മില്ല്യണ്‍ ആള്‍ക്കാര്‍ക്കാണ് വാക്സിനേഷന് നല്‍കിയിരിക്കുന്നത്. വാക്സിനേഷന് അര്‍ഹരായ ജനങ്ങളില്‍ 68% പേരും രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവരാണ് 83% ആളുകളാണ് ഒരു ഡോസ്സ്വീകരിച്ചിരിക്കുന്നത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1264 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രണ്ട് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.