അയര്‍ലണ്ടില്‍ 16-17 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന് അടുത്തമാസം മുതല്‍ നല്കാന് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ഇവരുടെ മാതാപിതാക്കളുടെ അനുതിയോടെ മാത്രമായിരിക്കും ഇവര്‍ക്ക് വാക്സിന് നല്‍കുക. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വാക്സിന് രജിസ്ട്രേഷന് അനുമതി നല്‍കുന്നത്. വാക്സിന് രജിസ്ട്രേഷനുവേണ്ടി യുവജനങ്ങളുടെ ഭാഗത്ത് നിന്നും അഭിനന്ദനാര്‍ഹമായ താത്പര്യമാണ് കാണുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായാണ് 16-17 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരീസിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ വാക്സിന് ഇവിരിലേയ്ക്ക് എത്തിച്ചാല്‍ ഇതിനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്നതാണ് കണക്കുകൂട്ടല്‍. എന്നാല്‍ വാക്സിന് ഓഗസ്റ്റ് ആദ്യമേ തന്നെ നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.