കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോള്‍ സെന്റര്‍ സജീവമായി

കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ സഹായിക്കുന്നതിനുള്ള കോള്‍ സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 2000 കോളുകളാണ് ഇവിടേയ്ക്ക് വന്നത്. വിളിച്ചാല്‍ കിട്ടുന്നില്ലെന്നും കൂടുതല്‍ നേരം കാത്തിരിക്കണമെന്നതുമാണ് ആളുകളുടെ പ്രധാനപരാതി.

ഇതേ തുടര്‍ന്ന് കോള്‍ സെന്ററില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നിലവില്‍ 55 പേരാണ് ഉള്ളത്. ഈയാഴ്ച അവസാനത്തോടെ ഇത് 90 ആക്കി ഉയര്‍ത്താനാണ് പദ്ധതി. യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്രസുഗമമാക്കുന്ന ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ 2000000 എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയത്.

ഏറ്റവും അടുത്ത ദിവസങ്ങളില്‍ അത്യാവശ്യ യാത്രകള്‍ ഉള്ളവരുടെ വിളികള്‍ക്കാണ് ഇപ്പോള്‍ കോള്‍ സെന്ററില്‍ മുന്‍ തൂക്കം നല്‍കുന്നത് 1800 807 008 എന്ന നമ്പറിലാണ് കോള്‍ സെന്റര്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്.

Share This News

Related posts

Leave a Comment