ഇന്‍ഡോര്‍ ഡൈനിംഗ് ക്രമീകരണങ്ങള്‍ ഇങ്ങനെ

രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗ് സംവിധാനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ജൂലൈ 26 മുതല്‍ അനുമതി ലഭിക്കും. കോവിഡ് സാഹചര്യത്തില്‍ എന്തൊക്കെ ക്രമീകരണങ്ങല്‍ നടത്തണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള പ്രതിനിധികളും തമ്മില്‍ ഇന്ന് അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കും. കോവിഡ് വാക്‌സിനെടുക്കുകയോ അല്ലെങ്കില്‍ കോവിഡ് രോഗം വന്നു ഭേദമാവുകയോ ചെയ്തവര്‍ക്കാണ് ഹോട്ടലുകള്‍, റസ്‌റ്റേറന്റുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇങ്ങനെ പ്രവേശനം അനുവദിച്ചിരിക്കുന്നവര്‍ക്ക് ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ സമയം ചെലവഴിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല. രാത്രി 11 :30 വരെയായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സ്ഥാപന ഉടമകള്‍ക്ക് കസ്റ്റമേഴ്‌സിന്റെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക ആപ്പ് സര്‍ക്കാര്‍ വികസിപ്പിക്കും.

ഒരു ടേബിളില്‍ പരമാവധി ആറ് പേര്‍ക്കാണ് അവസരം നല്‍കുന്നത്. ടേബിളുകല്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം വേണമെന്നാണ് നിബന്ധന. കുട്ടികള്‍ ഇരിക്കുന്ന ടേബിളുകളും മറ്റു ടേബിളുകളും തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണമെന്ന് ഒരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്ഇതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എയര്‍ എക്സ്റ്റ്ട്രാട്ടേഴ്‌സ് കാര്‍ബണ്‍ഡയോക്‌സൈഡ് മോനിട്ടേഴ്‌സ് എന്നിവയും സ്ഥാപനങ്ങള്‍ക്കുള്ളില്‍ നിര്‍ബന്ധമാക്കാനും പദ്ധതിയുണ്ട്.

Share This News

Related posts

Leave a Comment